കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ട്രിവാന്‍ഡ്രം എന്നും അറിയപ്പെടുന്നു. വിശാലമായ കുന്നുകളാലും സമ്പന്നമായ വനപ്രദേശങ്ങളാലും അതിവിശാലമായ തീരപ്രദേശങ്ങളാലും സജീവമായ പട്ടണ ഇടനാഴികളാലും തിരക്കേറിയ തലസ്ഥാന നഗരണമാണിത്. സംസ്ഥാന സോഫ്റ്റ്വെയര് കയറ്റുമതിയുടെ എണ്‍പതുശതമാനവും തിരുവനന്തപുരത്തുനിന്നുമാണ്. സംസ്ഥാനത്തിന്റെ ഐടി ഹബ് എന്ന ഖ്യാതിയുമുണ്ട്. അടിസ്ഥാന, സാമൂഹ്യ വികസന സൂചികയില്‍ മുന്നിലുള്ള തിരുവനന്തപുരത്തെ ഐടി/ ഐടി അധിഷ്ഠിത സേവനങ്ങളുടെ സംരംഭങ്ങള്‍ക്കായി വികസിച്ചുവരുന്ന പ്രഥമ നഗരമായി ഇംഗ്ലണ്ടിലെ കെനൈററ് ഫ്രാങ്ക് റാങ്ക് ചെയ്തിട്ടുണ്ട്. നാസ്കോം-കാര്‍നെ പഠന റിപ്പോര്‍ട്ടില്‍ വെല്ലുവിളി ഉയര്‍ത്തുന്ന രണ്ടു നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ കേരള സംസ്ഥാനം മലബാര്‍ തീരത്തോടൊപ്പം
വ്യാപിച്ചു കിടക്കുന്ന ഹരിതാഭവും തെങ്ങുകള്‍ നിറഞ്ഞ പ്രദേശവുമാണ്. പ്രകൃതി രമണീയതയാല്‍
അനുഗ്രഹീതമായ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് അറിയപ്പെടുന്നത്. 38,863 ചതുരശ്ര
കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന കേരളം വയനാട്ടിലെ സമ്പുഷ്ടമായ വനങ്ങളാലും
ആലപ്പുഴയിലെ സമൃദ്ധമായ ജലാശയങ്ങളാലും കുട്ടനാട്ടിലെ വ്യാപകമായ നെല്‍വയലുകളാലും
ആതിരപ്പള്ളിയിലെ ഗര്‍ജിക്കുന്ന വെള്ളച്ചാട്ടങ്ങളാലും അതിമനോഹരമായ മൂന്നാറിലെ
കുന്നുകളാലും തിരുവനന്തപുരത്തെ കടലോരങ്ങളാലും സമ്പന്നവും ആകര്‍ഷകവുമാണ്.
ആയുര്‍വേദത്തിന്റെ നാടെന്നും അറിയപ്പെടുന്ന കേരളം ഭൂപ്രകൃതിയുടെ സവിശേഷതകൊണ്ടും
സാംസ്കാരിക, പരമ്പരാഗത വൈവിധ്യങ്ങളാലും ആഘോഷങ്ങളാലും ആചാര അനുഷ്ഠാനങ്ങളാലും
ചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുണ്ട്. വര്‍ഷത്തിലുടനീളം അനുയോജ്യമായ കാലാവസ്ഥ
ലഭ്യമാകുന്നതിനു പുറമേ തനതായ ഭക്ഷണ വിഭവങ്ങളാലും സമ്പന്നമാണ്. ഇത്തരത്തിലുള്ള വൈഭവങ്ങളാണ്
കേരളത്തെ ലോകത്തിലെ പത്തു പറുദീസകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നത്. ജീവിതത്തില്‍
കണ്ടിരിക്കേണ്ട അന്‍പതു സ്ഥലങ്ങളുടെ പട്ടികയിലേക്ക് നാഷണല്‍ ജിയോഗ്രഫിക് ട്രാവലര്‍
മാഗസീനില്‍ കേരളം ഇടംപിടിച്ചിട്ടുണ്ട്.
വളര്‍ച്ചയുടെ കാര്യത്തിലും ലോകത്തിനു മുന്നില്‍ മാതൃകയാണ് കേരളം. ഇന്ത്യയില്‍ ഇ- സാക്ഷരതാ
നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണിത്. സാക്ഷരതാ നിരക്കിലും ജനസംഖ്യാ വളര്‍ച്ചക്കുറവിലും
ആയൂര്ദൈര്ഘ്യത്തിലും കുറഞ്ഞ ശിശുമരണ നിരക്കിലും ഉയര്‍ന്ന ലിംഗാനുപാതത്തിലും മറ്റു
ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം. അടുത്തിടെ നടന്ന സര്‍വ്വേ പ്രകാരം
രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നു വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യ-സാമ്പത്തിക
സമത്വമാണ് മറ്റൊരു സുപ്രധാന നേട്ടം.
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരളം മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഐടി മേഖലയ്ക്കു മാത്രമായി ആയിരത്തിലധികം ഏക്കര്‍ ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്.
500 കമ്പനികളിലായി കേരളത്തിലുടനീളം ഒരു ലക്ഷം ഐടി പ്രാഫഷണലുകളുണ്ട്. അഞ്ഞൂറിലധികം ഐടി/ ഐടി
അധിഷ്ഠിത കമ്പനികളുള്ള കേരളം പ്രതിവര്‍ഷം അന്‍പതിനായിരത്തോളം എന്‍ജിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്.
സമുദ്രാന്തര വാര്‍ത്താവിനിമയ കേബിളുകളായ സീ-മീ-വീ 3, സെയ്ഫ് എന്നിവയുള്ള രണ്ട് ഇന്ത്യന്‍
സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിനോദസഞ്ചാരം, ആരോഗ്യ പരിരക്ഷാ മേഖലകളില്‍ ഇന്ത്യയില്‍ അധിക
ഊര്‍ജ,ജല വിതരണമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം.
പശ്ചിമേഷ്യയുമായും ലോകത്തിലെ മറ്റുഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നാല്
അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളം നിങ്ങളുടെ വ്യവസായ സംരംഭത്തിനുള്ള മികച്ച
ലക്ഷ്യസ്ഥാനമാണ്. ആഗോള ശരാശരിയായ 15 ഡോളര്‍ ശബളത്തെ അപേക്ഷിച്ച് മണിക്കൂറില്‍ എട്ട് ഡോളറാണ്
ഇവിടുത്തെ ബാധ്യതാ ചെലവ്. ഇന്ത്യയിലെ ടയര്‍ 1 സിറ്റികളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവുകളും
മുപ്പതു ശതമാനം കുറവാണ്. സാമൂഹ്യ സാമ്പത്തിക സമത്വമാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം.