ട്രാവന്‍കൂര്‍കൊച്ചിന്‍ ലിറ്റററി സയിന്‍റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്വയംഭരണാധികാര സ്ഥാപനമാണ് ടെക്നോപാര്‍ക്ക്. സിഎംഎംഐ ലെവല്‍ 4, ഐഎസ്ഒ 9001:2015, ഐഎസ്ഒ 14001:2015, ഒഎച്ച്എസ്എഎസ് 18001:2007 സര്‍ട്ടിഫിക്കേഷനുള്ള ടെക്നോളജി പാര്‍ക്കാണിത്. ലോകത്തിലെ ഹരിതാഭമായ ഐടി നഗരങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നാണ്. കേരളത്തിന്‍റെ തലസ്ഥനമായ തിരുവനന്തപുരം ജില്ലയിലാണ് 1990ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായത്. ടെക്നോപാര്‍ക്കിലെ ഏകദേശം 450 കമ്പനികളിലായി 60000 ഐടി പ്രൊഫഷണലുകളാണ് പ്രവര്‍ത്തിക്കുന്നത്. 10.2 മില്യണ്‍ ചതുരശ്രയടിയിലെ പൂര്‍ണമായും നിര്‍മ്മിത മേഖലയോടുകൂടിയ ടെക്നോപാര്‍ക്ക് 662.54 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്.